സുഖ ശായിതേ .... മൃദുകന്യകേ ....
ഒളിവാരിദേ .....
വരൂ വാനിതില്‍ .
കളകോകിലം ഉരിയാടുമീ-
മൊഴിമുത്തുകള്‍ അതിസുന്ദരം
ശലഭാകൃതേ.... ശഭളാവൃതേ .... ....
ശലഭങ്ങളിളകുന്ന നയനസൂനങ്ങള്‍
വിരിയുന്ന മലര്‍വാടി മുഖമോമലേ !
നിറസന്ധ്യ പൂക്കുന്ന കവിളോമലേ ,
ഇളകുന്ന പുരികങ്ങളതികോമളം .
പ്രിയ ചാരുതേ ,,,
നിറവാനതില്‍
തെളിയുന്ന കരിമേഘം മുടിയോമലേ !
അധരങ്ങളോ ....അതിസുന്ദരം ..
അതിനുള്ളില്‍ തെളിയുന്ന കല തിങ്കളോ ?
ചലനങ്ങളോ ....രതിമോഹനം
നയനാമൃതം തരും നടന ലാസ്യം !
ഇളംകാറ്റിലിളകുന്നു തളിര്‍ വള്ളികള്‍ ,
തരുശാഖ തേടുന്നു ശയന മോഹേ !
അത് പോലെ നിന്‍ പ്രിയ കര വല്ലികള്‍
പുണരുവാന്‍ വെമ്പുന്നതാരെ രാവില്‍ ?
പ്രിയദേവതേ ... അണയില്ലയോ............
മദമോഹം പൂക്കുന്ന മലര്‍വാടിയില്‍
(വായിച്ച ശേഷം തെറിപറയാന്‍ വല്ലതും തോനിയാല്‍ മനസ്സില്‍ തെറിപറഞ്ഞു കൊള്ളൂ )
പ്രിയേചാരുശീലേ
Tuesday 19 July 2011
Subscribe to:
Post Comments (Atom)
0 comments:
Post a Comment