ഒരു പ്രണയ ഗീതം

Tuesday 19 July 2011

അന്തിക്ക് മുഖില്‍ മറയില്‍
ചന്ദ്രികപ്പൂ പൊന്‍പ്രഭയില്‍
ചന്ദനകാപ്പ് ചാര്‍ത്തും
സുന്ദരിയാം സ്വര്‍ണമാനെ !

ചന്തമുള്ള നീന്‍റെ മേനി
ചുംബനത്താല്‍ കടഞ്ഞെടുത്ത്
കുങ്കുമം ചാര്‍ത്തി നിര്‍ത്താന്‍
വന്നുവല്ലോ വസന്തമാരന്‍!

ആതിരകള്‍ നടന മാടും
വീഥികളെന്‍റെ സ്വന്തം
കാതരേ കടന്നു വരൂ
പാതിരാ മണിയറയില്‍ !


ചാരുതേ നിന്നെ വായ്താന്‍
ഗീതകങ്ങളേറെ യുണ്ടേ
ശാരികേ നീ അണയൂ
ഇതിലെ ഈവഴിയെ !

അന്തിക്ക് മുഖില്‍ മറയില്‍
ചെമ്പക താഴ്വരയില്‍
ചന്ദന കാപ്പ് ചാര്‍ത്തും
സുന്ദരിയാം സ്വര്‍ണമാനെ !

1 comments:

ആർട്ടിക്കിൾസ് said...

ഗുഡ് ...:) ഇതിനു സ്വന്തമായി ഒരു താളം കൊടുത്തു പാടി റെക്കോര്‍ഡ്‌ ചെയ്യാം.

Followers

സന്ദര്‍ശകര്‍